Monday, June 10, 2013

ഡോക്കുമെന്ററികളുടെ വിപണനത്തിനായി ഗുഡ് പിച്ച് വെബ്‌സൈറ്റ് തുടങ്ങി

ഡോക്കുമെന്ററികളുടെ  വിപണനത്തിനും വിതരണത്തിനുമുള്ള ഗുഡ് പിച്ച് എ സംരഭത്തിന്റെ വെബ് സൈറ്റ്  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രിയദര്‍ശന്‍ നിളാ തിയറ്റില്‍ പ്രകാശനം ചെയ്തു. രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചിത്രമേളയുടെ ഭാഗമായി'ാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ഇന്ത്യന്‍ ഡോക്കുമെന്ററി ഫൗണ്ടേഷന്‍, ഫിലിം ഡിവിഷന്‍, കേരള ചലച്ചിത്ര അക്കാദമി എിവയുടെ ആഭിമുഖ്യത്തിലാണ് ഗുഡ്പിച്ച് പ്രവര്‍ത്തിക്കുത്. ഇന്ത്യയില്‍  നിര്‍മ്മിച്ച ഡോക്കുമെന്ററികളെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് ഗുഡ്പിച്ചിന്റെ ദൗത്യം.
സാമൂഹിക പ്രതിബദ്ധതയുള്ള ക്രിയാത്മകമായ ഡോക്കുമെന്ററികള്‍ കൂടുതല്‍ പ്രേക്ഷകരിലേക്കെത്തിക്കുതിന് ഗുഡ്പിച്ച് സഹായം നല്‍കുമെ്  ഇന്ത്യന്‍ ഡോക്കുമെന്ററി ഫൗണ്ടേഷന്റെ കോഫൗണ്ടര്‍ സോഫി ശിവരാമന്‍ പറഞ്ഞു.  മീഡിയ, എന്‍ ജി ഒ  മറ്റ് സംഘടനകള്‍ തുടങ്ങിയവയുടെ സഹകരണവും ഉണ്ടാകും. അടുത്ത ഫെബ്രുവരി 23 ന് മുംബൈ ഇന്റര്‍ നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗുഡ്പിച്ച് തെരഞ്ഞെടുത്തവര്‍ക്കായി ഡോക്കുമെന്ററികളുടെ നിര്‍മാണത്തിനും വിപണനത്തിനും വേദിയൊരുക്കുുണ്ട്. താല്‍പര്യമുള്ളവര്‍ക്ക് www.goodpitch.org സൈറ്റില്‍   രജിസ്റ്റര്‍ ചെയ്യാമെ് അവര്‍ കൂ'ിച്ചേര്‍ത്തു.

No comments:

Post a Comment