Saturday, June 8, 2013

ഡോക്കുമെന്ററികളുടെ വിപണിയാണ് ലക്ഷ്യം: ഗാര്‍ഗി സെന്‍

ഡോക്കുമെന്ററികളില്‍ നിന്നുള്ള ആദായമല്ല  അതിന്റെ വിപണിയാണ് താന്‍ കണ്ടെത്താന്‍ ശ്രമിക്കുന്നതെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഗാര്‍ഗി സെന്‍. ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വ ചിത്രമേളയുടെ രണ്ടാം ദിനത്തില്‍ ഡോക്കുമെന്ററി ഡിസ്ട്രിബ്യൂഷന്‍ എന്ന വിഷയത്തെ അധികരിച്ച് നിളാ തീയറ്ററില്‍ നടന്ന  പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഡോക്കുമെന്ററികള്‍ക്ക് പ്രേക്ഷകരുടെ കുറവുണ്ടെന്നു കരുതുന്നില്ല. വിപണിയുമുണ്ട്. പക്ഷെ അത് കണ്ടെത്താന്‍ കഴിയാതെപോകുന്നതാണ് വെല്ലുവിളിയായി ഉയരുന്നത്. ഡോക്കുമെന്ററി പ്രദര്‍ശനം നടക്കുന്നൂവെന്നത് പ്രേക്ഷകര്‍ അറിയാതെ പോകുന്നിടത്താണ് പരാജയം സംഭവിക്കുന്നത്. ഡോക്കുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ മികച്ച വേദി കിട്ടിയതുകൊണ്ടുമാത്രമായില്ല അതിന്റെ പ്രദര്‍ശന വിവരങ്ങള്‍ ശരിയായ രീതിയില്‍ പരസ്യപ്പെടുത്തുവാന്‍ കഴിയാതെ പോകുന്നതാണ് പ്രധാന പ്രശ്‌നമെന്നും ഗാര്‍ഗി സെന്‍ അഭിപ്രായപ്പെട്ടു.
ഡോക്കുമെന്ററികളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുവാനും മാര്‍ഗനിര്‍ദേശം നല്‍കുവാനും വേണ്ടി ഡോക് വോക്ക് എന്ന തന്റെ പുതിയ സംരംഭം സഹായകരമാകുമെന്ന് അവര്‍ അറിയിച്ചു.

No comments:

Post a Comment