മത്സര മത്സരേതര വിഭാഗങ്ങളിലായി ഫിക്ഷനും ഡോക്യുമെന്ററിയുമായി പ്രദര്‍ശിപ്പിക്കുന്ന 20 ഹ്രസ്വചിത്രങ്ങളും ഏഴു മ്യൂസിക് വീഡിയോകളും ഡോക്കുമെന്ററിമേളയുടെ മൂന്നാം ദിനമായ ഇന്ന് (ജൂണ്‍ 9) മേളയുടെ താരങ്ങള്‍ തങ്ങളാണെന്നു പ്രഖ്യാപിക്കും. ശക്തവും തീക്ഷ്ണവും തീവ്രവുമായ ദൃശ്യങ്ങളും വിവരണ പാഠങ്ങളും തനത് ആവിഷ്‌കാരങ്ങളും കൊണ്ട് കുറിക്കുകൊള്ളുന്ന ലഘു ചിത്രങ്ങള്‍ യുവ തലമുറയുടെ പ്രിയവിഭവമായിക്കഴിഞ്ഞു. ചെറുത് സുന്ദരം മാത്രമല്ല സഫലവുമാണെന്നു സാക്ഷ്യപ്പെടുത്തുന്നവയാണ് ഇന്ന് വെള്ളിത്തിരയിലെത്തുന്ന ഹ്രസ്വചിത്രങ്ങള്‍.
അടൂര്‍ ഗോപാലകൃഷ്ണന്റെ ചലച്ചിത്രേതിഹാസങ്ങളുടെ സൃഷ്ടി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന പ്രസന്ന രാമസ്വാമി സംവിധാനം ചെയ്ത 'ലൈറ്റ് ഓണ്‍ അടൂര്‍ ഗോപാലകൃഷ്ണന്‍' അദ്ദേഹത്തിന്റെ സിനിമാ ചിത്രീകരണ രംഗങ്ങള്‍ കോര്‍ത്തിണക്കിയ ഒരു പാഠപുസ്തകം കൂടിയാണ്. കാനില്‍ പ്രദര്‍ശിപ്പിച്ച് പ്രശംസ നേടിയ തോമസ് മത്തായിയുടെ ഫ്രോയ്ഡിയന്‍ ചിന്തകള്‍ സമ്മേളിക്കുന്ന സ്വപ്നാടന കഥയായ 'ആല്‍ഫി'യും ഇന്ന് പ്രേക്ഷകര്‍ക്കായെത്തും.
കുട്ടനാടന്‍ ജൈവവൈവിധ്യത്തെ കര്‍ഷകനിലൂടെ ആവിഷ്‌കരിക്കുന്ന സന്തോഷ് ശിവന്റെ 'ഒരു കുട്ടനാടന്‍ കര്‍ഷകന്‍', എം. വേണുകുമാറിന്റെ 'നെല്‍ മാണിക്യം' എന്നിവ പച്ചപ്പിന്റെ അകംപുറങ്ങള്‍ നമുക്ക് കാട്ടിത്തരുന്നു.
വിഷന്‍ ദു റീലില്‍ പുരസ്‌കാരം നേടിയ നെതര്‍ലന്റില്‍ നിന്നുള്ള ഡോക്കുമെന്ററി 'മാത്യൂസ് ലോ'യും ഫിലിമിങ് തിയറി വിഭാഗത്തില്‍ നോയല്‍ ബര്‍ച്ചിന്റെ 'ദ ഫൊര്‍ഗോട്ടന്‍ സ്‌പെയ്‌സ്', 'കറക്ഷന്‍ പ്ലീസ്' എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. വിവിധ വിഭാഗങ്ങളിലായി 47 ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിക്കുന്നത്.

No comments:
Post a Comment