കേരളത്തിന്റെ ആറാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേള ഇന്ന് 6.30ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ, ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ പരിസ്ഥിതി ഡോക്യുമെന്ററി സംവിധായകനും മൂന്ന് തവണ ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മൈക് പാണ്‌ഡെ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. പ്രമുഖ ഡോക്യുമെന്ററി സൈദ്ധാന്തികനും ചലച്ചിത്രകാരനുമായ നോയല്‍ ബര്‍ച്ച്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പലസ്തീന്‍, ഇസ്രായേല്‍, ഫ്രഞ്ച് സംരംഭമായ ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ആണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങ് വൈകിട്ടാണെങ്കിലും രാവിലെ ഒമ്പത് മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍ ഈ മാസം പതിനൊന്നുവരെയാണ് ചലച്ചിത്രമേള.
Official blog of the 6th International Documentary and Short Film Festival of Kerala, 2013.
Thursday, June 6, 2013
രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേള
കേരളത്തിന്റെ ആറാമത് രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മേള ഇന്ന് 6.30ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആരോഗ്യ, ദേവസ്വം മന്ത്രി വി എസ് ശിവകുമാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രമുഖ പരിസ്ഥിതി ഡോക്യുമെന്ററി സംവിധായകനും മൂന്ന് തവണ ഗ്രീന്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവുമായ മൈക് പാണ്‌ഡെ ചടങ്ങില്‍ മുഖ്യാതിഥി ആയിരിക്കും. പ്രമുഖ ഡോക്യുമെന്ററി സൈദ്ധാന്തികനും ചലച്ചിത്രകാരനുമായ നോയല്‍ ബര്‍ച്ച്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ ഗാന്ധിമതി ബാലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. പലസ്തീന്‍, ഇസ്രായേല്‍, ഫ്രഞ്ച് സംരംഭമായ ഫൈവ് ബ്രോക്കണ്‍ ക്യാമറാസ് ആണ് ഉദ്ഘാടന ചിത്രം. ഉദ്ഘാടന ചടങ്ങ് വൈകിട്ടാണെങ്കിലും രാവിലെ ഒമ്പത് മുതല്‍ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിക്കും. കൈരളി, നിള, ശ്രീ തിയേറ്ററുകളില്‍ ഈ മാസം പതിനൊന്നുവരെയാണ് ചലച്ചിത്രമേള.
Subscribe to:
Post Comments (Atom)
No comments:
Post a Comment