Tuesday, June 11, 2013

ടു ലെറ്റ് മികച്ച ഡോക്കുമെന്ററി

ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്രമേളയിലെ മികച്ച ചിത്രങ്ങള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. പി.എസ്.ബി.ഐക്കുവേണ്ടി സ്പന്ദന്‍ ബാനര്‍ജി സംവിധാനം ചെയ്ത ടു ലെറ്റ് ആണ് ലോങ് ഡോക്കുമെന്ററി വിഭാഗത്തിലെ മികച്ച ചിത്രം. മികച്ച ഷോര്‍'് ഡോക്കുമെന്ററിയായി ശുഭശ്രീ കൃഷ്ണന്‍ സംവിധാനം ചെയ്ത ദിസ് ഓര്‍ ദാറ്റ് പര്‍'ിക്കുലര്‍ പേര്‍സ ഷോണും തെരഞ്ഞെടുക്കപ്പെ'ു. ഡോക്കുമെന്ററി വിഭാഗത്തില്‍ സുനന്ദാ ഭ'ിന്റെ നിങ്ങള്‍ അരണയെ കണ്ടോ എ ചിത്രം പ്രത്യേക പരമാര്‍ശത്തിന് അര്‍ഹമായി. മികച്ച ഡോക്കുമെന്ററി സിനിമാറ്റോഗ്രാഫറായി ചാര്‍-ദ് നോമാന്‍സ് ലാന്‍ഡ് ചിത്രീകരിച്ച നവ്‌റോസ് കോന്‍ഹാക്ടര്‍ തെരഞ്ഞെടുത്തപ്പെ'ു.
ഷോര്‍'് ഫിക്ഷന്‍ വിഭാഗത്തില്‍ ഭരത് സുരേഷ് പവാറിന്റെ ലോക്കല്‍ മികച്ച ചിത്രമായി. വിശ്വാസ് കോള്‍വാക്കറുടെ ഭന്ദി മാഗ് (ബിഹൈന്‍ഡ് ദ് വോള്‍) പ്രത്യേക പരാമര്‍ശം നേടി. അനിമേഷന്‍ വിഭാഗത്തില്‍ ജിതിന്‍ ദാസും സിബിന്‍ ആന്റോയും ചേര്‍് ഒരുക്കിയ 'ാക്ക് ഒ വൈറ്റും മ്യൂസിക് വിഡിയോ വിഭാഗത്തില്‍ സന്ധ്യാ ഡെയ്‌സി സുന്ദരം ഒരുക്കിയ ഡ്രൗണിങ് സോങ്ങും പുരസ്‌കാരം നേടി. സത്യന്‍ ഒഡേസ സംവിധാനം ചെയ്ത ബലിക്കുറിപ്പ് എ മ്യൂസിക് വീഡിയോ പ്രത്യേക ജൂറി പരമാര്‍ശത്തിന് അര്‍ഹമായി.
മികച്ച ക്യാംപസ് ചിത്രമായത് അഭിഷേക് കെ.എസ്. നിര്‍മിച്ച റെഡിക്കുലസ് ആണ്. ജോ ലാഞ്ചോ നിര്‍മിച്ച് സംവിധാനം ചെയ് ഹൂ ആം ഐക്കാണ് പ്രത്യേക പരാമര്‍ശം.
മികച്ച ദീര്‍ഘ ഡോക്കുമെന്ററിക്ക് ഒരു ലക്ഷം രൂപയും മികച്ച ഹ്രസ്വ ഡോക്കുമെന്ററിക്ക് 50,000 രൂപയും അനിമേഷന്‍ ചിത്രത്തിനും മ്യൂസിക് വീഡീയോയ്ക്കും 25,000 രൂപ വീതവും ക്യാംപസ് ചിത്രത്തിന് 20,000 രൂപയും മികച്ച് സിനിമാറ്റോഗ്രാഫര്‍ക്ക് 15,000 രൂപയും പ്രശംസാപത്രവും പുരസ്‌ക്കാരമായി ലഭിക്കും.
ആഗോള തലത്തില്‍ മനുഷ്യനും പ്രകൃതിയും നേരിടു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്താണ് ആറാമത് രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്ര മേള കൊടിയിറങ്ങിയത്. വിവിധ വിഭാഗങ്ങളിലായി 194 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. അതിഥി-മാധ്യമ പ്രതിനിധികള്‍ ഉള്‍പ്പെടെ 2000 ഓളം പ്രതിനിധികള്‍ മേളയ്‌ക്കെത്തി.
കൈരളി തിയറ്ററില്‍ നട സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡുകള്‍ സമ്മാനിച്ചു.

No comments:

Post a Comment