മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സഹവര്‍ത്തിത്വം വര്‍ണിക്കുന്ന ഡോക്കുമെന്ററികളാല്‍ സമ്പന്നമായിരുന്നു രാജ്യാന്തര ഡോക്കുമെന്ററി ഹ്രസ്വചലച്ചിത്രമേളയുടെ രണ്ടാം ദിനം. മൈക് പാണ്ഡെ ,നോയല്‍ ബര്‍ജ് , ദീപ ധന്‍രാജ് എന്നിവരുടെ ചിത്രങ്ങള്‍ക്കൊപ്പം കാമ്പസ് ചിത്രങ്ങളും, അനിമേഷന്‍ ചിത്രങ്ങളും മ്യൂസിക്ക് വീഡിയോകളും പ്രേക്ഷകര്‍ക്കായി അണിനിരക്കുന്നു.
സിനിമ ടെക്‌നിക്കുകളുടെ ആദിരൂപം വിവരിക്കുന്ന വെര്‍ട്ടോവ് ചിത്രം 'മാന്‍ വിത്ത് ദ് മൂവി ക്യാമറ' ആയിരുന്നു രണ്ടാം ദിവസത്തില്‍ ആദ്യം പ്രദര്‍ശനത്തിനെത്തിയത് . മലയാള ഭാഷയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ പ്രശസ്ത ഭാഷ പണ്ഡിതനും പ്രസാധകനുമായ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ കാലഘട്ടുവും ജീവിതവും വിവരിച്ചുകൊണ്ട് സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുണ്ടര്‍ട്ട് ദ് മാന്‍ ദ് ലാന്‍ഗ്വോജ്', ആര്‍ട്ടിസ്റ്റ് സി.എന്‍. കരുണാകരന്റെ ജീവിതത്തിലൂടെയും കലകളിലൂടെയും നമ്മെ നയിക്കുന്ന ടി.വി. ചന്ദ്രന്‍ ചിത്രമായ 'കരുണാകരന്‍ ദ് ആര്‍ട്ടിസ്റ്റ്' എന്നിവ കാണാന്‍ യുവപ്രേക്ഷകരോടൊപ്പം മലയാള ചലത്രമേഖലയിലെ പ്രമുഖര്‍ എത്തിയിരുന്നു.
മൈക് പാണ്ഡെ ചിത്രങ്ങളായ വാനിഷിങ് ജയന്റ്, ബ്രോക്കണ്‍ വിങ്‌സ് ആന്‍ഡ് വാനിഷിങ് വള്‍ച്ചേഴ്‌സ്, ടൈംലെസ് ട്രാവലര്‍, കുറുമ്പാസ്, ലാസ്റ്റ് മൈഗ്രേഷന്‍ എന്നിവയ്ക്കു പുറമെ ജോഷ്വാ ഡി ലിനെഴ്‌സിന്റെ ദ് ആപ്പിള്‍ ഓഫ് മൈ ഐസ്, രാധികാ ബോര്‍ഡിയ സംവിധാനം ചെയ്ത ഇമേജിങ് ഇന്ത്യ @ 65 പ്രേക്ഷക ശ്രദ്ധ ഏറെ പിടിച്ചുപറ്റിയ ചിത്രങ്ങളായിരുന്നു. സ്വതത്ര ഇന്ത്യയെക്കുറിച്ചുള്ളതാണീ ചിത്രം. ആറു പതിറ്റാണ്ടുകാലത്തെ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ തങ്ങളുടെ ക്യാമറ ഒപ്പിയെടുത്ത അനശ്വര ചിത്രങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ടാണ് 'ഇമേജിങ് ഇന്ത്യ @ 65' ഒരുക്കിയിരിക്കുന്നത്.
ഒരു ലോങ് ഡോക്കുമെന്ററി, ആറ് ഷോര്‍ട്ട് ഡോക്കുമെന്ററികള്‍, നാല് കാംപസ് ചിത്രങ്ങള്‍, മൂന്ന് അനിമേഷന്‍ ചിത്രങ്ങള്‍, രണ്ട് മ്യൂസിക് വീഡിയോകള്‍ എന്നിവയാണ് മത്സരവിഭാഗത്തില്‍ ഇന്ന് പ്രദര്‍ശിപ്പിച്ചത്.

No comments:
Post a Comment