Tuesday, June 4, 2013

രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേള; മത്സരവിഭാഗത്തില്‍ 66 ചിത്രങ്ങള്‍


ജൂണ്‍ ഏഴുമുതല്‍ 11 വരെ തിരുവനന്തപുരത്തുനടക്കുന്ന ആറാമത് രാജ്യാന്തര ഡോക്കുമെന്ററി-ഹ്രസ്വചലച്ചിത്രമേളയുടെ മത്സരവിഭാഗത്തില്‍ 66 ചിത്രങ്ങള്‍ മാറ്റുരയ്ക്കും. അനിമേഷന്‍, കാമ്പസ് ഫിലിം, ലോങ് ഡോക്കുമെന്ററി, മ്യൂസിക് വീഡിയോ, ഷോര്‍ട്ട് ഡോക്കുമെന്ററി, ഷോര്‍ട്ട് ഫിക്ഷന്‍ എന്നീ ആറ് വിഭാഗങ്ങളിലാണ് മത്സരം.
കാന്‍ ചലച്ചിത്രമേളയില്‍ പ്രേക്ഷകപ്രശംസനേടിയ തോമസ് മത്തായിയുടെ 'ആല്‍ഫി'യും ഡച്ച് ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗും അദ്ദേഹത്തിന്റെ മോഡലുകളും തമ്മിലുള്ള ആത്മബന്ധത്തെകുറിക്കുന്ന സന്തോഷ് ജി. നായരുടെ 'ബ്ലീഡിംങ്'ഉം ഡോക്കുമെന്ററി ഫിക്ഷനില്‍ മത്സരിക്കുന്ന മലയാള ചിത്രങ്ങളാണ്. കുട്ടനാടിന്റെ ജൈവവൈവിധ്യങ്ങള്‍ കര്‍ഷകന്റെ കണ്ണുകളിലൂടെ ആവിഷ്‌ക്കരിക്കുന്ന സന്തോഷ് ശിവന്റെ 'ഒരു കുട്ടനാടന്‍ കര്‍ഷകന്‍', ഇന്ത്യന്‍ നഗരജീവിതത്തിന്റെ യഥാര്‍ത്ഥമുഖമായ സ്പന്ദന്‍ ബാനര്‍ജിയുടെ 'ടു-ലെറ്റ്' എന്നിവ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ലോങ് ഡോക്കുമെന്ററി വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തും.
ആധാര്‍ കാര്‍ഡിനെക്കുറിച്ചുള്ള ശുഭശ്രീ കൃഷ്ണന്റെ 'ദിസ് ഓര്‍ ദാറ്റ് പര്‍ട്ടിക്കുലര്‍ പേസണ്‍'ഉം ഇന്ത്യ-പാക് വിഭജനം മുതല്‍ മുംബൈ ഭീകരാക്രമണംവരെ ചിത്രീകരിച്ചിരിക്കുന്ന ഗൗരി പാഥയുടെ 'ഗവ'യും ഷോര്‍ട്ട് ഡോക്കുമെന്ററി വിഭാഗത്തില്‍ മത്സരിക്കുന്നുണ്ട്.
ഇറ്റാലിയന്‍ സിനിമാ നിരൂപകന്‍ ഗിയോന നസ്സറോ, ടിബറ്റന്‍ എഴുത്തുകാരനും ചലച്ചിത്രകാരനുമായ കെസാങ് സെറ്റന്‍, മലയാള ഡോക്കുമെന്ററി സംവിധായകന്‍ എം.ആര്‍. രാജന്‍, തമിഴിലെ പുതുനിര സംവിധായകരില്‍ പ്രമുഖന്‍ വെട്രിമാരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ പ്രകാശ് മൂര്‍ത്തി, നടനും തിരക്കഥാകൃത്തുമായ അര്‍ജും രജബാലി എന്നിവരാണ് മേളയുടെ വിധികര്‍ത്താക്കള്‍.
ഐ.ഡി.എസ്.എഫ്.എഫ്.കെ.യുടെ പാട്ണറും ലോകത്തിലെ ഏറ്റവും പ്രധാന ഡോക്കുമെന്ററി ചലച്ചിത്രമേളയുമായ സ്വീറ്റ്‌സര്‍ലന്റിലെ നിയോണില്‍ നടന്നുവരുന്ന 'വിഷന്‍ ദു റീല്‍' ഫെസ്റ്റിവല്‍ പുരസ്‌കാരം നേടിയ 'ഹെവന്‍ നോമാഡ്', 'ടീ ഓര്‍ ഇലക്ട്രിസിറ്റി', 'സബേര്‍ഗ് ഫോര്‍ എക്‌സാമ്പിള്‍', 'മാത്യൂസ് ലോ' എന്നീ ഡോക്കുമെന്ററികള്‍ പ്രത്യേകമായി പ്രദര്‍ശിപ്പിക്കും.
Bhateswar


A Man Who Planted the Jungle

Virag

No comments:

Post a Comment