Friday, June 7, 2013

മുഖാമുഖം ഇന്നുമുതല്‍

 രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വ ചലച്ചിത്രമേളയുടെ ഭാഗമായി വിവിധ ആശയസംവാദ പരിപാടികള്‍ക്ക് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് 12.30 ന് പ്രസ് ക്ലബ്ബില്‍ നടക്കുന്ന സംവിധായകരുടെ മീറ്റ് ദ പ്രസ്. മേളയിലെ മുഖ്യാതിഥി മൈക് പാണ്‌ഡെ, മത്സര വിഭാഗം ചിത്രങ്ങളുടെ സംവിധായകരായ ആകാശ് അരുണ്‍, ഡോണ്‍ ആന്റണി, പീയുഷ് പാണ്‌ഡെ, ഡെബാലിന മജുംദാര്‍ എന്നിവര്‍ പങ്കെടുക്കും.
ഉച്ചയ്ക്ക് 2.15ന് നിളയില്‍ ഡോക്യുമെന്ററികളുടെ വിതരണത്തെ കുറിച്ച് ഗാര്‍ഗി സെന്നിന്റെ അവതരണം ഉണ്ടായിരിക്കും.
മത്സര വിഭാഗം ചിത്രങ്ങളുടെ സംവിധായകരുമായുള്ള മുഖാമുഖവും ഇന്നാരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് 5ന് കൈരളി തിയേറ്ററിന്റെ പോര്‍ച്ചിലാണ് മുഖാമുഖം സംഘടിപ്പിച്ചിട്ടുള്ളത്. ഇന്ന് ആരോമല്‍ ടി, വരുണ്‍ ചാവ്‌ല, സന്ദീപ് വര്‍മ, സുധി നാരായണ്‍, അനന്യ കാസറവള്ളി, സൊഹൈല്‍ വൈദ്യ, മനോജ് ലിയോണല്‍ ജാസണ്‍, അരുണാബ് ദിയോരാജ്, അനില്‍കുമാര്‍ ഇ ആര്‍, കെ ടി ഷൈബു എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment